സോച്ചി ∙ അധിക സമയത്തും നിശ്ചിത സമയത്തും തുണക്കാതെ പോയ ഭാഗ്യം ചിലെയെ പെനൽറ്റി ഷൂട്ടൗട്ടിൽ തുണച്ചു. ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും ന്യായമായ ഒരു പെനൽറ്റിയും നഷ്ടമായ അവരെ ഷൂട്ടൗട്ടിൽ ക്ലോഡിയോ ബ്രാവോ ഒറ്റയ്ക്ക് തോളിലേറ്റി. പോർച്ചുഗലിന്റെ ആദ്യ മൂന്നു കിക്കുകളും തടഞ്ഞിട്ട ബ്രാവോ ചിലെയെ കോൺഫെഡറേഷൻ കപ്പ് ഫൈനലിലെത്തിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഗോളില്ലാ സമനിലയിൽ നിന്ന കളിയിൽ ഷൂട്ടൗട്ടിൽ ചിലെയുടെ ജയം 3–0ന്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചിലെ ഇന്നത്തെ ജർമനി–മെക്സിക്കോ രണ്ടാം സെമിഫൈനൽ മൽസര വിജയികളെ നേരിടും.
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ചിലെയുടെ അർതുറോ വിദാലും പന്തിനായി മൽസരിക്കുന്നു. (ചിത്രം കടപ്പാട്: എപി)
Advertisement