വിവാഹ സംഘം സ‍ഞ്ചരിച്ച മിനിബസ് ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മരണം

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ മിനി ബസ്. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഒൻപതു പേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ നഗരത്തിലെ ലോനികന്ദിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

15 യാത്രക്കാരുമായി പുണെയിലേക്കു പോകുകയായിരുന്ന ബസിൽ തെറ്റായ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദ് ജില്ലയിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.