പെരുമ്പാടി തടാകം ഇടിഞ്ഞ് മാക്കൂട്ടം -ചുരം റോഡിൽ ഗതാഗതം തടസപ്പെട്ടു

ഇരിട്ടി∙ പെരുമ്പാടി തടാകം ഇടിഞ്ഞ് റോഡ്‌ ഒഴുകിപ്പോയി. ഉത്തര കേരളത്തിൽ നിന്നു കർണാടകത്തിലേക്കുള്ള ഗതാഗതം നിർത്തിവച്ചു. മാക്കൂട്ടം -ചുരം റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഒരു ലോറി കടന്നുപോയ ഉടനായിരുന്നു അപകടം. ഈ ലോറിക്കാർ മറ്റു വാഹനങ്ങൾ തടഞ്ഞതോടെ വൻദുരന്തം ഒഴിവായി.