അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി മണി; നിലപാടിൽ മാറ്റമില്ലെന്ന് കാനം

കട്ടപ്പന ∙ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഈ വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും കട്ടപ്പനയിൽ മാധ്യമപ്രവർത്തകരെ കാണവെ മണി പറഞ്ഞു.

അതേസമയം, അതിരപ്പള്ളി പദ്ധതിയിൽ സിപിഐക്ക് എല്ലാ കാലത്തും ഒരേ സമീപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കണ്ണൂരിൽ വ്യക്തമാക്കി. പദ്ധതി നിർമാണം തുടങ്ങാൻ പോകുന്നു എന്ന് 1980 മുതൽ കേൾക്കാൻ തുടങ്ങിയതാണ്. ഒന്നും സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ.