ഹാരിസൺസ് ഭൂമി: മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടെന്നു കാനം

Kanam-Rajendran-2
SHARE

കൊല്ലം ∙ ഹാരിസൺസ് ഭൂമി ക്രമപ്പെടുത്തൽ സംബന്ധിച്ചു മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധാരണയെന്തെന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണ്. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ ക്രമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല. മന്ത്രിയുടെ ബന്ധുവായതു കൊണ്ടു നിയമനം കിട്ടാതിരിക്കാനും നിഷേധിക്കാനും പറ്റില്ല. നിയമവിരുദ്ധമായി ഒന്നും നടന്നതായി സർക്കാരിനു സംശയമില്ലെങ്കിൽ വിജിലൻസ് അന്വേഷണത്തിനു വിടേണ്ട ആവശ്യമില്ല. ആക്ഷേപമുള്ളവർക്കു മറ്റു മാർഗങ്ങൾ തേടാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA