ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ല: കാനം രാജേന്ദ്രൻ

Kanam Rajendran
SHARE

തൊടുപുഴ ∙ ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ എൽഡിഎഫിനു സാധിച്ചു. ഇതു തിരഞ്ഞെടുപ്പിൽ കാണാം.

ഭിന്നിപ്പുണ്ടാക്കാനാണു ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. സിപിഐ കൂടുതൽ സീറ്റ് ആവശ്യപ്പെടണോ എന്നു തീരുമാനിച്ചിട്ടില്ല. സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നും താൻ മത്സരിക്കില്ലെന്നും കാനം പറഞ്ഞു. തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA