Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാറിനു തീപിടിച്ച് കോലാർ സ്വദേശി മരിച്ചു

Car-Fire കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസ് റോഡിൽ ഓടുന്നതിനിടെ തീ പിടിച്ചു നശിച്ച കാർ. അപകടത്തിൽ ഡ്രൈവർ മരിച്ചു. ചിത്രം: മനോരമ

കോയമ്പത്തൂർ∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. കർണാടക കോലാർ ആണ്ടക്കർപേട്ട് ബസാർ വീഥിയിൽ ദിലീപ് കുമാർ ഗൗഡ (38) ആണു മരിച്ചത്. പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് കുമാറും കുടുംബവും കാറിൽ കൊച്ചിയിൽ സഹോദരനെ കാണാൻ പോകുമ്പോഴാണ് അപകടം. ഭാര്യ ആശ ദേവുഡ, മകൻ എച്ചു, മകൾ എത്തൽ എന്നിവരും കാറിലുണ്ടായിരുന്നു.

കേരള റജിസ്ട്രേഷൻ കാറാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ എൽ ആൻഡ് ടി ബൈപാസ് റോഡിൽ മധുക്കര ടോൾ ഗേറ്റിനു സമീപമെത്തിയപ്പോൾ അപകടത്തിൽപെട്ടത്. എൻജിനിൽനിന്നു തീ ഉയരുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭാര്യയെയും കുട്ടികളെയും വിളിച്ചുണർത്തി കാറിൽ നിന്നിറക്കിയ ദിലീപ് കുമാറിനു പെട്ടെന്നു സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നു പൊലീസ് അറിയിച്ചു. കാറിനകത്തു കുടുങ്ങിയ ദിലീപ് കുമാർ പൊള്ളലേറ്റു മരിച്ചു. കാറിൽ തീ പടരാനുള്ള കാരണം വ്യക്തമല്ലെന്നു മധുക്കര പൊലീസ് പറഞ്ഞു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.