Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവത്തിൽ ഗ്രേസ്മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ

School Kalolsavam

തിരുവനന്തപുരം ∙ സ്കൂൾ കലോൽസവത്തിൽ ഗ്രേസ്മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ. കലോൽസവ നിയമാവലി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്‌സിഇആർടി, വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയത്. അമിത ആഡംബരം കാണിക്കുന്ന മത്സരാർഥികൾക്ക് നെഗറ്റിവ് മാർക്ക് നൽകണം. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി 13–ാം തീയതി ചർച്ച നടത്തും.   

ക്രിസ്മസ്, വേനലവധി കാലങ്ങളിൽ കലോൽസവം നടത്താൻ കഴിയുമോ എന്നതും പരിഗണനയിലുണ്ട്. കൂടാതെ വിധികർത്താക്കളെ തീരുമാനിക്കുന്നതിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടുവരും. പക്ഷപാതപരമായി പെരുമാറുന്ന വിധികർത്താക്കളെ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്ക്കാരിക മത്സര പരിപാടികളിൽനിന്ന് വിലക്കണം എന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. 

related stories