െപരുമ്പാവൂരിൽ പാറക്കുളത്തിൽ വീണു മൂന്നു യുവാക്കൾ മരിച്ചു; ഒരാൾ രക്ഷപെട്ടു

വിദ്യാർഥികൾ അപകടത്തിൽപ്പെട്ട പെട്ടമല പാറമട (ടിവി ദൃശ്യം)

കൊച്ചി∙ െപരുമ്പാവൂരിനടുത്തു കുറുപ്പംപടി പെട്ടമലയിൽ നിറഞ്ഞുകിടന്ന പാറക്കുളത്തിൽ വീണു മൂന്നു യുവാക്കൾ മരിച്ചു. ഒരാൾ രക്ഷപെട്ടു. കളമശേരി സ്വദേശികളും ബന്ധുക്കളുമായ വിനായക് (19) അഭിജിത് (19) ശ്രാവൺ (18) എന്നിവരാണു മരിച്ചത്. ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ പാറമടകൾ ഇവിടെ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്.

പാറമടകൾ പ്രവർത്തിച്ചിരുന്ന കാലത്ത് ലോറി കയറിപ്പോകാൻ തയാറാക്കിയിരുന്ന ചാലിലൂടെ നടക്കുമ്പോൾ ഒരാൾ കാൽവഴുതി മടയിലേക്കു വീഴുകയായിരുന്നു. മറ്റു മൂന്നുപേരും രക്ഷിക്കാൻ ചാടിയതാണ്. ഒരാൾ നീന്തി രക്ഷപെട്ടു. മൂന്നു പേരുടെയും മൃതദേഹം കിട്ടി. രണ്ടു ബൈക്കുകളിലായാണ് ഇവർ ഇവിടെയെത്തിയത്.