ആനയുടെ ആക്രമണം: തുറവൂരില്‍ നാട്ടുകാർ ‘കഞ്ഞിവച്ചു’ പ്രതിഷേധിച്ചു

നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു തുറവൂരില്‍ നാട്ടുകാർ കഞ്ഞിവച്ചു പ്രതിഷേധിക്കുന്നു.

ആലപ്പുഴ∙ ആനയുടെ ആക്രമണത്തിൽ വീട് തകർന്നവർക്കു നഷ്ടപരിഹാരമാവശ്യപ്പെട്ടു തുറവൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. ആനയെ തളച്ചിരിക്കുന്നതിനു മുമ്പിൽ കഞ്ഞിവച്ചാണു പ്രതിഷേധിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ചു ദേവസ്വം ബോർഡ് അധികൃതർ ഉറപ്പു നൽകാത്ത സാഹചര്യത്തിലാണു നാട്ടുകാര്‍ സംഘടിച്ചത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ തിരുവിതാംകുർ ദേവസ്വം ബോർഡ് അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ നഷ്ടപരിഹാരം നൽകുമെന്നു മാധ്യമങ്ങളോടു അറിയിച്ചിരുന്നു.