Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംവരണ ബില്ലിന് പിന്തുണ നൽകും; മോദിക്ക് സോണിയയുടെ കത്ത്

PTI10_17_2016_000260A

ന്യൂഡൽഹി∙ ബിജെപിക്കു ലോക്സഭയിലുള്ള ഭൂരിപക്ഷം കണക്കിലെടുത്ത് വനിത സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വനിതകളുടെ ഉന്നമനത്തിനായുള്ള ഈ ബിൽ പാസാക്കുന്നതിന് ആവശ്യമായ പിന്തുണയും സോണിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2010 മാർച്ച് ഒൻപതിന് രാജ്യസഭ ബിൽ പാസാക്കിയിരുന്നു.

ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി വനിതകൾക്ക് പഞ്ചായത്തുകളിലും മുൻസിപ്പൽ കോർപറേഷനിലും അവസരം നൽകിയതിനെക്കുറിച്ചും കത്തിൽ സോണിയ ഗാന്ധി സൂചിപ്പിച്ചിട്ടുണ്ട്. 1989ൽ പ്രതിപക്ഷം ഇതിനെ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ 1993ൽ പ്രതിബന്ധങ്ങളെ അതിജീവിച്ച് കോൺഗ്രസ് ബിൽ പാസാക്കി – കത്തിൽ പറയുന്നു.

തിരഞ്ഞെടുക്കപ്പെട്ട 543 എംപിമാരിൽ 62 പേരും വനിതകളാണ്. ആദ്യമായിട്ടാണ് ഇത്രയധികം വനിതാ എംപിമാർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2009ൽ 58 വനിതകളാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

related stories