‘മൃദു ഭാവെ ദൃഢ ചിത്തെ’ മനോഭാവം പൊലീസിനുണ്ടാകണം: മുഖ്യമന്ത്രി പിണറായി

മുട്ടിക്കുളങ്ങര കെഎപി ഒന്ന്, രണ്ട് ബറ്റാലിയൻ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ചിത്രം: അരുൺ ശ്രീധർ

പാലക്കാട്∙ പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുന്നതു ഒരു തരത്തിലും പൊലീസുകാർക്ക് ഒരു കുറവല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയനിൽ കെഎപി ഒന്ന്, രണ്ട് ബറ്റാലിയനുകളിലെ 420 പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു. ജനങ്ങളോട് എപ്പോഴും മൃദുവായ മനോഭാവമായിരിക്കണം പൊലീസിനുണ്ടാകേണ്ടത്. മനുഷ്യന്റെ അന്തസ്സ് ഹനിക്കാതെയും ആത്മാഭിമാനം ചോദ്യം ചെയ്യാതെയും വേണം പൊലീസ് തങ്ങളുടെ ചുമതല നിർവഹിക്കാൻ.

മുട്ടിക്കുളങ്ങര കെഎപി ഒന്ന്, രണ്ട് ബറ്റാലിയൻ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ്. ചിത്രം: അരുൺ ശ്രീധർ.

‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന പൊലീസിന്റെ ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന മനോഭാവമാകണം പൊലീസിനുണ്ടാകേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സായുധ ബറ്റാലിയൻ എഡിജിപി സുധേഷ് കുമാർ, ഡിഐജി കെ.ഷെഫീൻ അഹമ്മദ്, കെഎപി രണ്ട് കമാൻഡൻഡ് പി.എസ്. ഗോപി, കെഎപി ഒന്ന് കമാൻഡൻഡ് പി.വി. വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.  

മുട്ടിക്കുളങ്ങര കെഎപി ഒന്ന്, രണ്ട് ബറ്റാലിയൻ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ചിത്രം: അരുൺ ശ്രീധർ