കുളമാവിനു സമീപം ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു വിദ്യാർഥി മരിച്ചു

മൂലമറ്റം ∙ തൊടുപുഴ – പുളിയന്മല റോഡിൽ കുളമാവിനു സമീപം ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. അടിമാലി മാർ സ്ലീവാ കോളജ് വിദ്യാർഥിയായ മുരിക്കാശേരി സ്വദേശി തടത്തില്‍ അമല്‍ ബെന്നി (18) ആണു മരിച്ചത്. രാവിലെ ഒന്‍പതരയോടെയാണ് അപകടം. വളവു തിരിയുന്നതിനിടെ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച ബൈക്ക് ബസിനടിയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി പരുക്കുകളോടെ ആശുപത്രിയില്‍.