ചലച്ചിത്രതാരം ശ്രീദേവി ദുബായിൽ അന്തരിച്ചു; മൃതദേഹം വൈകിട്ടോടെ മുംബൈയിലെത്തിക്കും

മുംബൈ∙ ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവി(54)യുടെ മൃതദേഹം വൈകിട്ടോടെ മുംബൈയിൽ എത്തിക്കും. ശനി രാത്രി 11.30ന് ദുബായിൽ വച്ചായിരുന്നു അന്ത്യം. ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റാണു നേതൃത്വം നൽകുന്നത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണു വിവരം. ആദ്യ സിനിമയുടെ തിരക്കിലായതിനാൽ മകൾ ജാൻവിക്ക് കുടുംബത്തിനൊപ്പം എത്താനായിരുന്നില്ല.

2013 ഏപ്രിൽ അഞ്ചിന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് ശ്രീദേവി പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു.

Read more at: ഒരമ്മത്തണലായി ഇനിയുമുണ്ടാകും ജാൻവിക്കും ഖുഷിക്കുമൊപ്പം ആ ഓർമകൾ

Read more at: ഐ.വി.ശശിയുടെയും പ്രിയനായിക; സംവിധായകൻ യാത്രയായി നാലു മാസത്തിനൊടുവിൽ ശ്രീദേവിയും!

Read more at: മലയാളത്തിലേക്ക് സുബ്രഹ്മണ്യനായി വന്നു; ‘ദേവരാഗ’ത്തിലലിഞ്ഞു

Read more at: ശ്രീദേവി മടങ്ങുന്നത് ആ വലിയ സ്വപ്നം ബാക്കിയാക്കി

Read more at: തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം

ശ്രീദേവി സിനിമയിൽ

ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. റാസൽഖൈമയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും പിന്നീട് ദുബായിലേക്കു വരികയായിരുന്നു. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചു വാർത്ത പുറത്തുവിട്ടത്.

ഭർത്താവ് ബോണി കപൂറിനൊപ്പം ശ്രീദേവി.
ശ്രീദേവി സിനിമയിൽ
ശ്രീദേവി സിനിമയിൽ

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെട്ടത്. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഈ വർഷം പുറത്തിറങ്ങുന്ന ‘സീറോ’ ആണ് അവസാനചിത്രം. മക്കൾ: ജാഹ്നവി, ഖുഷി.

മൂണ്ട്ര് മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.