കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഭാര്യയും കാമുകനും കസ്റ്റഡിയിൽ

കൊല്ലം∙ കുന്നത്തൂരിൽ ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കുത്തി. ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ മഹേഷ് (39) മരിച്ചു. ഇന്നു രാവിലെയാണു മഹേഷ് മരിച്ചത്. ഭാര്യ രജനി (35), കാമുകൻ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതിൽ സുനിൽ (36) എന്നിവർ കസ്റ്റഡിയിലാണെന്നു പൊലീസ് പറഞ്ഞു.