ബസ് ചാർജ് വർധന ഇന്നു മുതൽ; കെഎസ്ആർടിസിക്ക് കിലോമീറ്ററിന് 70 പൈസ

തിരുവനന്തപുരം∙ ബസ് നിരക്കു വർധന ഇന്നു മുതൽ നിലവിൽ വരും. മിനിമം ചാർജ് എട്ടു രൂപയായി. രണ്ടാമത്തെ ഫെയർ സ്റ്റേജിലും എട്ടു രൂപയായിരിക്കും നിരക്ക്. വിദ്യാർഥി കൺസഷൻ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആർടിസി, കെയുആർടിസി നിരക്കുകളും ഇന്നുമുതൽ വർധിക്കും.

Read at: ഫെയർ സ്റ്റേജിന്റെ പേരിൽ അധിക ചാർജ്

കെഎസ്ആർടിസിക്ക് കിലോമീറ്ററിന് 70 പൈസ

ബസ് ചാർജ് വർധന നിലവിൽ വന്നതോടെ കെഎസ്ആർടിസിയുടെ കിലോമീറ്റർ നിരക്ക് 64 പൈസയിൽനിന്ന് 70 ആയി വർധിച്ചു. ഓർഡിനറിയുടെ മിനിമം നിരക്ക് എട്ടു രൂപയായതിനൊപ്പം ഫാസ്റ്റ് പാസഞ്ചറുകളുടേതു പത്തിൽനിന്ന് 11 ആയി ഉയർന്നു. കെഎസ്ആർടിസി ലോഫ്ലോർ നോൺ എസി മിനിമം നിരക്ക് 10 രൂപയായും എസി മിനിമം നിരക്ക് 21 രൂപയായും വർധിച്ചു.

തിരുവനന്തപുരത്തുനിന്നു പ്രധാന നഗരങ്ങളിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് നിരക്ക്

കൊല്ലം – 69
ആലപ്പുഴ – 143
കോട്ടയം – 137
എറണാകുളം – 192
തൃശൂർ – 255

പാലക്കാട് – 308
കോയമ്പത്തൂർ – 355
മലപ്പുറം (കോട്ടക്കൽ) – 318
കോഴിക്കോട് – 355

സൂപ്പർ ഡീലക്സ് നിരക്കുകൾ

കണ്ണൂർ – 561
കാസർകോട് – 661
കോയമ്പത്തൂർ – 553
ബെംഗളൂരൂ – 954

സ്കാനിയ

എറണാകുളം – 351
തൃശൂർ – 471
കോഴിക്കോട് – 661
കണ്ണൂർ – 801
കാസർകോട് – 851