മേഘാലയയിൽ എൻപിപി അധികാരമേറ്റു; കോൺറാഡ് സാങ്മ മുഖ്യമന്ത്രി

കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

ഷില്ലോങ് ∙ മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗംഗാപ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് 21 സീറ്റ് ലഭിച്ചെങ്കിലും മറുപക്ഷത്തുള്ള എൻപിപിക്ക് (19), യുഡിപി (6), പിഡിഎഫ് (4), എച്ച്എസ്പിഡിപി (2), ബിജെപി (2), സ്വതന്ത്രൻ എന്നിങ്ങനെ 34 അംഗങ്ങളുടെ പിന്തുണയുണ്ട്.