ഷോണിന്റെ പരാതിയിൽ കേസെടുക്കാനാകില്ല, കോടതിയെ സമീപിക്കാം: പൊലീസ്

ഷോണ്‍ ജോര്‍ജ്, നിഷ ജോസ് കെ. മാണി

കോട്ടയം∙ നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്നു പൊലീസ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് കാണിച്ചായിരുന്നു പരാതി. ഇതില്‍ പൊലീസിനു നേരിട്ട് കേസെടുക്കാനാകില്ലെന്നും കോടതിയെ സമീപിക്കാനും പൊലീസ് നിർദേശിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണു ഷോൺ പൊലീസിനെ സമീപിച്ചത്.

Read News in English

Read: ജോസ് കെ.മാണിയോടു സരിത കാട്ടിയ മര്യാദയെങ്കിലും നിഷ എന്നോടു കാണിക്കണം: ഷോൺ

Read: പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ ട്രെയിനിൽ അപമാനിച്ചെന്ന് ജോസ് കെ. മാണിയുടെ ഭാര്യ

ആരാണു മോശമായി പെരുമാറിയതെന്നു പറഞ്ഞില്ലെങ്കിലും തന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട ഷോൺ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുമെന്നു ഷോൺ വ്യക്തമാക്കുകയും ചെയ്തു. നിഷ ജോസ് കെ. മാണിയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ രാഷ്ട്രീയ നേതാവിന്റെ മകനില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതായി പരാമര്‍ശിച്ചിരുന്നു. ഇതു ഷോൺ ജോർജ് ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണവുമുണ്ടായി. ഇതിൽ വ്യക്തത വേണമെന്നാണു ഷോണിന്റെ ആവശ്യം.

Read: ‘എന്റെ പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണം?’

Read: ഷോണിന്റെ ഭാവി തകർക്കാൻ കളിച്ച കളി: നിഷയ്ക്കെതിരെ പി.സി.ജോർജ്