ശശികലയുടെ ഭർത്താവ് എം.നടരാജൻ അന്തരിച്ചു

എം.നടരാജൻ

ചെന്നൈ∙ അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന നടരാജൻ വെന്റിലേറ്ററിലായിരുന്നു. രണ്ടു മാസം മുൻപു കരൾ, ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

അതേസമയം, നടരാജന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ ശശികലയ്ക്ക് പരോൾ അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവിനെ കാണാൻ പരോൾ അനുവദിച്ചിരുന്നതിനാൽ ഇത്തവണ അനുമതി നൽകിയിരുന്നില്ല.