Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ആയുധപരിശീലനം നടത്തുന്നു: മുഖ്യമന്ത്രി പിണറായി

pinarayi-vijayan

തിരുവനന്തപുരം∙ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. ആയുധ പരിശീലനങ്ങളെക്കുറിച്ചു രഹസ്യവിവരം നല്‍കുന്നവരുടെ പേരു പൊലീസ് ചോര്‍ത്തുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ദണ്ഡു പോലുളളവ ഉപയോഗിച്ചു പരിശീലനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം, അംഗീകാരമില്ലാ‌ത്ത 1,585 സ്കൂളുകള്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ടെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ചു ബാലാവകാശ കമ്മിഷന്‍ നല്‍കിയ ഉത്തരവിനെ അടിസ്ഥാനമാക്കിയാണു നടപടി. സ്കൂളുകള്‍ നല്‍കിയ വിശദീകരണം, കോടതിവിധി എന്നിവ കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടിയാല്‍ ലക്ഷകണക്കിനു കുട്ടികളുടെ പഠനസൗകര്യം നഷ്ടപ്പെടുമെന്നും മുപ്പതിനായിരത്തോളം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി കെ.എന്‍.എ. ഖാദറാണ് വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ സ്കൂളുകള്‍ക്കു വേണ്ട സൗകര്യമൊരുക്കാന്‍ രണ്ടുവര്‍ഷം കൂടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

related stories