മൗനം വെടിഞ്ഞ് സുക്കർബർഗ്: തെറ്റുപറ്റി, വ്യക്തിവിവരങ്ങൾ സംരക്ഷിക്കും

മാർക് സുക്കർബർഗ്

ന്യൂയോർക്ക് ∙ ഉപഭോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ മൗനം വെടിഞ്ഞ് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ്. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ ഫെയ്സ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിളളലുണ്ടായെന്നും വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതിൽ കൂടുതൽ കൃത്യത പുലര്‍ത്തുമെന്നും സുക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് ആരംഭിച്ചയാളെന്ന നിലയില്‍ എന്തു സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്തമാണ്. ഫെയ്സ്ബുക്കില്‍നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ആപ്പുകളെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സുക്കർബർഗ് വ്യക്തമാക്കി. 50 ദശലക്ഷം പേരുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക   ഫെയ്സ്ബുക്കിലൂടെ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് സുക്കർബർഗിന്റെ പ്രതികരണം.

‘തെറ്റുപറ്റി, നിങ്ങളുടെ ഡേറ്റ സംരക്ഷിക്കും’ – കൂടുതൽ വായനയ്ക്ക്...