Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറമിനെ വീഴ്ത്തി കർണാടക ഗ്രൂപ്പ് ചാംപ്യൻമാർ; സെമിയിൽ കേരളം–മിസോറം

കൊൽക്കത്തയിൽനിന്ന് പ്രതീഷ് ജി. നായർ
karnataka-mizoram-match കർണാടക മിസോറം മൽസരത്തിൽനിന്ന്.

കൊൽക്കത്ത∙ സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയിൽ കേരളത്തിന്റെ എതിരാളികൾ കരുത്തരായ മിസോറം. ഇന്നു നടന്ന ബി ഗ്രൂപ്പ് മൽസരത്തിൽ മിസോറാമിനെ ഒരു ഗോളിനു തോൽപ്പിച്ച് കർണാടക ഗ്രൂപ്പ് ചാംപ്യൻമാരായി. ഇതോടെയാണ് കേരളത്തിന് എതിരാളികളായി മിസോറം എത്തുന്നത്. രണ്ടാം സെമിയിൽ കർണാടക എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബംഗാളിനെ നേരിടും.

ഇന്നു നടന്ന മറ്റൊരു മൽസരത്തിൽ ഗോവ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പഞ്ചാബിനെ തോൽപ്പിച്ചു. ബി ഗ്രൂപ്പിൽനിന്ന് ഇരു ടീമുകളും സെമി കാണാതെ പുറത്തായി.

മലയാളി താരം എസ്.രാജേഷ് നേടിയ ഗോളാണ് മിസോറമിനെതിരെ കർണാടകയ്ക്ക് വിജയം സമ്മാനിച്ചത്. 74–ാം മിനിറ്റിലായിരുന്നു രാജേഷിന്റെ ഗോൾ. കേരളം – മിസോറം സെമിഫൈനൽ 30ന് ഉച്ചയ്ക്ക് 2.30ന് കൊൽക്കത്ത മോഹൻ ബഗാൻ ഗ്രൗണ്ടിൽ നടക്കും.