പവർലിഫ്റ്റിങ് ദേശീയ താരം എസ്. അക്ഷയ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്∙ പവർലിഫ്റ്റിങ് ദേശീയ താരവും കേ‍ാളജ് വിദ്യാർഥിനിയുമായ എസ്.അക്ഷയ(21)യെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപരിയാരം സ്വദേശി സനൽകുമാറിന്റെയും പ്രിയയുടെയും മകളായ അക്ഷയ 2015 ലെ ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ റെക്കേ‍ാർഡേ‍ാടെ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന–ദേശീയ മത്സരങ്ങളിലും വിജയിയാണ്. മേഴ്സി കേ‍ാളജിൽ ബിസിഎ വിദ്യാർഥിയാണ്.