Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് കസ്റ്റഡിയിലുള്ളവർ ജീവനോടെ വരുമെന്ന് ഒരുറപ്പുമില്ല: ഹസൻ

MM Hassan കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.

കോഴിക്കോട്∙ വരാപ്പുഴ പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്ത നടപടി കണ്ണിൽപൊടിയിടാനാണ്. യഥാർഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ തയാറാവണം. കേരളത്തിൽ സമാധാനവാഴ്ച അവസാനിച്ചെന്നും ഹസൻ ആരോപിച്ചു.

പൊലീസുകാർ കസ്റ്റഡിയിൽ എടുക്കുന്നവർ ജീവനോടെ തിരികെ വരുമെന്ന് ഒരുറപ്പുമില്ല. പിണറായി വിജയനും സിപിഎമ്മും ആഭ്യന്തരവകുപ്പ് ഒഴിയണം. മെഡിക്കൽ ബില്ലിനെ പിന്തുണയ്ക്കാൻ എടുത്ത തീരുമാനത്തിൽ പിഴവുണ്ടോയെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും. പിശകുണ്ടെങ്കിൽ തിരുത്തും. ഒന്നിച്ചെടുത്ത തീരുമാനത്തിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുന്നതു പാർട്ടിക്കു നല്ലതല്ലെന്നും ഹസൻ പറഞ്ഞു.

related stories