തിരുവനന്തപുരത്ത് രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു

(Representative Image)

തിരുവനന്തപുരം∙  സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. കല്ലിയൂർ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ബീയർ കുപ്പികൊണ്ട് ബന്ധുവായ വ്യക്തി കൃഷ്ണകുമാറിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് സൂചന.