കൊടിയേറി, തൃശൂർ പൂരം 25ന്; വെടിക്കെട്ടിന് അനുമതി

തൃശൂർ പൂരത്തിനു തുടക്കം കുറിച്ച് തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തൃശൂർ∙ പൂരങ്ങളുടെ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണു പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നു തന്നെ ആരംഭിക്കും. പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തൃശൂർ പൂരത്തിനു തുടക്കം കുറിച്ച് പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരം ഘടകക്ഷേത്രങ്ങൾ‍.