നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ കാർ ഇടിച്ചു മൂന്നു മരണം

മേലെ പട്ടാമ്പിയിലുണ്ടായ അപകടത്തിൽ മരിച്ച ഫുട്ബോൾ താരം അജ്മൽ പേങ്ങാട്ടിരി.

പാലക്കാട്∙ മേലെ പട്ടാമ്പിയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ കാർ ഇടിച്ചു മൂന്നു പേർ മരിച്ചു. മുന്നു പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരായ ഫുട്ബോൾ താരം അജ്മൽ പേങ്ങാട്ടിരി (21), മാതാവ് പേങ്ങാട്ടിരി കൃഷ്ണപ്പടി സ്വദേശി സുഹറ (46), കാർ ഡ്രൈവർ സൽമാൻ ജസീൽ (21) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലാമന്തോൾ സ്വദേശി ജസീന(32), ചുണ്ടമ്പറ്റ സ്വദേശി റജീന (30), മകൻ മുഹമ്മദ് റഹ്നസ് (14) എന്നിവർക്കാണ് പരുക്കേറ്റത്. എറണാകുളത്തുനിന്നു വീട്ടിലേക്കു വരുംവഴിയാണ് അപകടം

മേലെ പട്ടാമ്പിയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ കാർ ഇടിച്ചുണ്ടായ അപകടം.
മേലെ പട്ടാമ്പിയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ കാർ ഇടിച്ചുണ്ടായ അപകടം.