പൂരം സാംപിൾ വെടിക്കെട്ട്:  ആറു പേർക്കു നിസ്സാര പരുക്ക് 

തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: മനോരമ

തൃശൂർ ∙ പൂരത്തിന്റെ സാംപിൾ‌ വെടിക്കെട്ടിനിടയിൽ എംഒ റോഡിലേക്കു വീണ സ്ഫോടക വസ്തുവിലെ തീപ്പൊരി തെറിച്ച് ആറു പേർക്കു നിസ്സാര പരുക്കേറ്റു. ഒരാൾ തമിഴ്നാട് സ്വദേശിയാണ്. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവസ്വം പ്രതിനിധികളും പൊലീസുമാണ് ഇവർക്കു വേണ്ട സൗകര്യങ്ങളൊരുക്കിയത്.

തമിഴ്നാട് പഴനി ഒട്ടൻചത്രം തിരുമലൈ സ്വാമി (63), കാടാമ്പുഴ വെസ്റ്റ് തുടക്കത്തിൽ പുന്നപ്പുറത്ത് വീട്ടിൽ വിജയകുമാർ (56), തൃക്കൂർ ചിറമ്മൽ ജോണി (59), തിരൂർ ചോലയിൽ കുഞ്ഞുമരയ്ക്കാറുടെ മകൻ ഹംസ (52), തിരൂർ കടവത്ത് ചെറിയപറമ്പിൽ മുഹമ്മദ്കുട്ടിയുടെ മകൻ ഷാഹുൽ ഹമീദ് (43) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ കൂടാതെ കേൾവിശക്തിയില്ലാത്ത ഒരാൾക്കു കൂടി പൊള്ളലേറ്റിട്ടുണ്ട്.