ജനാധിപത്യം തോറ്റു; രാജ്യം വിലപിക്കുന്നു: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി∙ കര്‍ണാടക പ്രതിസന്ധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടേതു പൊള്ളയായ വിജയമാണെന്നും പാര്‍ട്ടി രാജ്യത്തിന്റെ ഭരണഘടനയെ പരിഹസിക്കുന്നുവെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാതിരുന്ന നടപടി അമ്പരിപ്പിക്കുന്നതാണെന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ മനോരമ ന്യൂസിനോടു പറഞ്ഞു. ഗോവയില്‍ പ്രഖ്യാപിച്ച വിധി എന്തുകൊണ്ടു കര്‍ണാടകയ്ക്കു ബാധമാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും ഖര്‍ഗെ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ ഈ നീക്കം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.