സർക്കാർ നയത്തിനെതിരായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി: കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ∙ പൊലീസ് ആക്ടിനും സർക്കാർ നയത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ചില പൊലീസുകാർ സേനയിലുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം പൊലീസുകാർക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കും. ഇതാണ് വരാപ്പുഴ സംഭവത്തിൽ കണ്ടത്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ 302–ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്.  ഇതു മുൻകാലത്തിലാത്ത സമീപനമാണ്. 

സർക്കാർ വേട്ടക്കാർക്കൊപ്പമൊല്ല ഇരയ്ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. എതിർപ്പിന്റെ പേരിൽ ഒരു വികസന പദ്ധതിയും പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.