സീറ്റില്ലെന്ന് സൂചന; രാജ്യസഭയിലേക്ക് ആറുപേരെ നിർദേശിച്ച് പി.ജെ.കുര്യൻ

പി.ജെ. കുര്യൻ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ രാജ്യസഭയിലേക്ക് ആരെ നിർദേശിക്കണം എന്നതിനെച്ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നതിനിടെ ആറു പേരുകൾ നിർദേശിച്ച് പി.ജെ.കുര്യൻ. രാജ്യസഭയിലെത്തണമെന്ന് നിർബന്ധമില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതിനൊപ്പമാണ് കുര്യൻ ആറു പേരുകളും നിർദേശിച്ചിരിക്കുന്നത്. എം.എം. ഹസൻ, വി.എം. സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, പി.സി. വിഷ്ണുനാഥ്, പി.സി. ചാക്കോ എന്നിവരുടെ പേരുകളാണ് കത്തിലൂടെ രാഹുലിനെ അറിയിച്ചിരിക്കുന്നത്.

പി.ജെ.കുര്യൻ വീണ്ടും രാജ്യസഭയിലെത്തുന്നതിനെതിരെ കോൺഗ്രസിലെ യുവഎംഎൽഎമാരാണ് ആദ്യം രംഗത്തെത്തിയത്. പ്രായമായവർ താക്കോൽ സ്ഥാനങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നുമായിരുന്നു ആവശ്യം. യുവാക്കൾക്ക് അവസരം നൽകുകയാണെങ്കിൽ പി.സി.വിഷ്ണുനാഥിനെ പരിഗണിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.