പാലക്കാട് ബൈക്കുകൾ കൂട്ടിയിച്ച് യുവാവ് മരിച്ചു

പാലക്കാട് ∙ ഗവ.പോളിടെക്നിക് കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. കൊടുമ്പ് ഊറപ്പാടം രാമലത്ത് വീട്ടിൽ വിശ്വനാഥന്റെ മകൻ ഷിജു (36) ആണ് മരിച്ചത്. 

സുഹൃത്ത് പെരുവെമ്പ് സ്വദേശി ഗണേഷ് (34), മറ്റു ബൈക്കിലെ യാത്രക്കാരൻ ഓലശ്ശേരി സ്വദേശി വേണു എന്നിവർക്കാണു പരുക്കേറ്റത്.  ഷിജുവും ഗണേഷും സഞ്ചരിച്ച ബൈക്കും വേണുവിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും പൊലീസും നാട്ടുകാരും ചേർന്നു ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഷിജു മരിച്ചു. കല്യാണിയാണു ഷിജുവിന്റെ അമ്മ. സഹോദരങ്ങൾ:ഷീബ,ഷിനു.