മലപ്പുറത്ത് കോളജ് ബസും സ്വകാര്യബസും കൂട്ടിയിച്ച് എക്സൈസ് ഓഫിസർ മരിച്ചു

മലപ്പുറത്തു സ്വകാര്യ ബസും കോളജ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇൻസറ്റിൽ മരിച്ച ശരീഫ്. ചിത്രം: മനോരമ

മലപ്പുറം∙ പാണക്കാട്ട് കോളജ് ബസും സ്വകാര്യബസും കൂട്ടിയിച്ച് സിവിൽ എക്സൈസ് ഓഫിസർ മരിച്ചു. സ്വകാര്യബസിൽ യാത്ര ചെയ്തിരുന്ന മലപ്പുറം ഉമ്മത്തൂർ പള്ളിത്തൊടി ശരീഫ് (26) ആണ് മരിച്ചത്. രാവിടെ എട്ടരയോടെ പാണക്കാട് പാറമ്മൽ വളവിലാണ് അപകടം. ഏതാനും ദിവസം മുൻപാണ് ശരീഫ് ജോലിയിൽ പ്രവേശിച്ചത്.

അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്. ചിത്രം: മനോരമ

വേങ്ങര ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും മലപ്പുറത്തേക്കു വരികയായിരുന്ന കോളജ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ബസിലെ കമ്പി ദേഹത്തു തുളച്ചുകയറിയ ശരീഫിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.