പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപം സുഹൃത്ത് അവശനിലയിൽ

മരിച്ച ജിബിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുന്നു. ചിത്രം: മനോരമ.

പാലക്കാട്∙ പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞിപ്പാടത്തു യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് അവശനിലയിൽ മറ്റൊരാളെയും നാട്ടുകാർ കണ്ടെത്തി. റെയിൽവേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.