റേഡിയോ ജോക്കി വധം: കുറ്റപത്രം സമർപ്പിച്ചു, അബ്ദുൽ സത്താർ ഒന്നാം പ്രതി

ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ മുൻ റേഡിയോ ജോക്കി രാജേഷ്.

തിരുവനന്തപുരം∙ മുൻ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷ് കുമാറിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 1,500 പേജുകളുളള കുറ്റപത്രം സമർപ്പിച്ചത്, ഇതിൽ 146 സാക്ഷികൾ, 81 രേഖകൾ, 73 തൊണ്ടിമുതലുകൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു മുതൽ 12 വരെയുള്ള പ്രതികൾക്കെതിരെയാണു കുറ്റപത്രം. 449, 302, 307, 120 B, 201, 202, 212, 34 lPC, ആയുധ നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം പ്രതി അബ്ദുൾ സത്താറിനെ മാത്രമാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്. ഖത്തറിലെ യാത്രാവിലക്ക് കാരണമാണ് അറസ്റ്റു വൈകുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.