എസ്ഡിപിഐ പ്രവർത്തകന്റെ കടയിൽ ആയുധം പിടിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

കടയിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ.

പത്തനംതിട്ട∙ അടൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ കടയിൽ നിന്ന് ആയുധം പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ. കടയിലെ ജോലിക്കാരൻ ശ്രീകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

ആയുധങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചു എന്നതാണ് കുറ്റം. കലാപം നടത്താൻ ഗൂഢാലോചന നടന്നിരുന്നതായി പൊലീസിന്റെ പ്രാഥമിക നിഗമനം. ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിച്ചു.