ഹനാനെതിരായ അധിക്ഷേപം: ഗുരുവായൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

അറസ്റ്റിലായ വിശ്വനാഥൻ

കൊച്ചി∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഗുരുവായൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായിയിലെ പയ്യനാട്ടയിൽ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വനാഥൻ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിദ്യാർഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടാകും. ഇതിൽ ഉൾപ്പെട്ട ഒാൺലൈൻ മാധ്യമ പ്രവർത്തകന്‍ അർജുനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.