അൽപനേരത്തേക്ക് അപ്രത്യക്ഷമായി ഫെയ്സ്ബുക്; എന്താണു സംഭവിച്ചത്?

Representative Image

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും ട്വിറ്ററിൽ നിമിഷങ്ങൾക്കകം ട്രെൻഡായി.

#facebookdown എന്ന ഹാഷ്‌ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്. രാത്രി ഒൻപതേമുക്കാലോടെയായിരുന്നു സംഭവം. 15 മിനിറ്റോളം ‘ബ്ലാങ്ക് പേജ്’ കാണിച്ച ഫെയ്സ്ബുക് പിന്നാലെ പ്രവർത്തനക്ഷമമായി. എന്നാൽ ഇതിന്മേൽ ഫെയ്സ്ബുക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഓഗസ്റ്റ് ഒന്നിന് യുഎസിലും തെക്കേ അമേരിക്കയിലും സമാനമായ സംഭവമുണ്ടായിരുന്നു. ഫെയ്സ്ബുക് ഓഹരികൾ ഇടിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.