കാലത്തിനൊപ്പം കലൈജ്‌ഞർ

പതിനാലാം വയസ്സിൽ രാഷ്ട്രീയത്തിലെത്തി, പ്രസംഗങ്ങളിലൂടെ പേരെടുത്ത്, പിന്നീടു ഡിഎംകെയുടെ ജീവനാഡിയായി മാറിയ കരുണാനിധി നിയമസഭയിലേക്കു ജയിച്ചതു തുടർച്ചയായി 12 വട്ടം. 1957ൽ തിരുച്ചിറപ്പള്ളിയിലെ കുഴിത്തല മണ്ഡലത്തിൽ നിന്ന് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുമ്പോൾ ജയലളിത നാലാം ക്ലാസിലെത്തിയതേയുള്ളൂ. പാർട്ടി പരാജയപ്പെട്ടപ്പോഴും കരുണാനിധി ജയിച്ചുകൊണ്ടേയിരുന്നു; അഞ്ചുതവണ മുഖ്യമന്ത്രിയായി.

∙കരുണാനിധിയുടെ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾ (13) 

1957 – കൂലിത്തല 

1962 – തഞ്ചാവൂർ 

1967 – സെയ്ദാപേട്ട് 

1971 – സെയ്ദാപേട്ട് 

1977 – അണ്ണാ നഗർ 

1980 – അണ്ണാനഗർ 

1989 - ഹാർബർ 

1991- ഹാർബർ 

1996 ചെപ്പോക്ക് 

2001- ചെപ്പോക്ക് 

2006- ചെപ്പോക്ക് 

2011- തിരുവാരൂർ 

2016- തിരുവാരൂർ 

∙ 1984- നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല. 

∙ എംഎൽഎ സ്ഥാനം രാജിവച്ചതു രണ്ടുതവണ 

1983 ( ശ്രീലങ്കൻ തമിഴ് പ്രശ്നം) 

1991 ( ഡിഎംകെയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു കരുണാനിധി മാത്രം) 

രാഷ്ട്രീയ ചരിത്രം- ചുരുക്കത്തിൽ 

14- ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 

33- ാം വയസ്സിൽ ആദ്യമായി നിയമസഭാംഗം 

1961-ൽ ഡിഎംകെ ട്രഷറർ 

1962-ൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് 

1967-ൽ അണ്ണാ ദുരൈ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി 

1969-ൽ അണ്ണാദുരൈയുടെ മരണ ശേഷം മുഖ്യമന്ത്രി 

∙ മുഖ്യമന്ത്രിയായ വർഷങ്ങൾ (5 തവണ) – 1969, 1971, 1989, 1996, 2006