Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ണൂറാം വയസ്സിലും തിരക്കഥ

ചെന്നൈ∙ പഴക്കമേറുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെയായിരുന്നു കലൈജ്ഞർ കരുണാനിധിയുടെ തൂലിക. പ്രായമേറുന്തോറും അദ്ദേഹത്തിന്റെ തൂലികയ്ക്കു ശക്തി കൂടി. അവസാനമായി തിരക്കഥയെഴുതിയത്, അഞ്ചുവർഷം മുൻപു രാമാനുജ എന്ന സീരിയലിനു വേണ്ടിയാണ്. വൈഷ്ണവ സന്യാസിയായിരുന്ന രാമാനുജന്റെ ജീവിതകഥയായിരുന്നു പ്രമേയം. കലൈജ്ഞർ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ഏറ്റവും മികച്ച റേറ്റിങ് നേടിയ തമിഴ് സീരിയലെന്ന പെരുമയും ഏറെക്കാലം സ്വന്തമാക്കി.