5 പൊലീസ് സ്റ്റേഷനും 4 തീരദേശ സ്റ്റേഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നഗരൂരിലെ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ സംസ്ഥാനത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെയും നാല് തീരദേശ പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നഗരൂരിൽ പുതുതായി ആരംഭിച്ച ഡിജിറ്റൽ പൊലീസ് സ്റ്റേഷനോടൊപ്പം വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആറ്റിങ്ങൽ എംഎൽഎ ബി. സത്യൻ അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എംപി മുഖ്യാതിഥിയായി.

നഗരൂർ കൂടാതെ കൊല്ലം അച്ചൻകോവിൽ, തൃശൂർ കയ്പമംഗലം, പാലക്കാട് കൊപ്പം, വയനാട് തൊണ്ടർനാട് സ്റ്റേഷനുകളും, തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ്, കോഴിക്കോട് വടകര, ആലത്തൂർ എന്നീ തീരദേശ സ്റ്റേഷനുകളും, കണ്ണൂർ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് കുഴൽമന്നം, ആലപ്പുഴ കുത്തിക്കോട് എന്നീ പൊലീസ് സ്റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.