തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്നത്തെ 22 ട്രെയിനുകൾ റദ്ദാക്കി

കൊച്ചി∙ പതിനാറ് പാസഞ്ചർ ട്രെയിനുകളും ആറു മെമു ട്രെയിനുകളും ഉൾപ്പെടെ 22 സർവീസുകൾ ഇന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ റദ്ദാക്കി. 22653 തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.30ന് പകരം ഇന്ന് രാവിലെ 8.30നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക.

ഗുരുവായൂർ–തൃശൂർ പാത തുറന്നതോടെ എറണാകുളത്തു യാത്ര അവസാനിപ്പിച്ചിരുന്ന ഗുരുവായൂർ ഇന്റർസിറ്റിയും ചെന്നൈ എഗ്‌മോർ ഗുരുവായൂർ എക്സ്പ്രസും ഗുരുവായൂരിലേക്കു സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.