ജോലി കഴിഞ്ഞു പോകുന്നതിനിടെ കാണാതായ സിവിൽ പൊലീസ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്∙ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ കാണാതായ സിവിൽ പൊലീസ് ഓഫിസറുടെ മൃതദേഹം യാക്കരപ്പുഴയിൽനിന്നു കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സി.ആർ. റെനിലിന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. 26നു രാവിലെയാണ് ഇദ്ദേഹത്തെ കാണാതായത്. അബദ്ധത്തിൽ പുഴയിൽ അകപ്പെട്ടതാകാമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.