കണ്ണൂരിൽ ടിപ്പർ ലോറി പിക്കപ്പിൽ ഇടിച്ചു; മൂന്നു പേർക്കു പരുക്ക്

ടിപ്പർ ലോറി പിക്കപ്പിൽ ഇടിച്ചുണ്ടായ അപകടം. ചിത്രം: എം.ടി.വിധുരാജ്

ചാലോട് ∙ നിയന്ത്രണം വിട്ട ടിപ്പർലോറി മറ്റൊരു പിക്കപ്പ് ലോറിയിൽ ഇടിച്ച് മൂന്നുപേർക്കു പരുക്ക്. കണ്ണൂർ ചാലോട് ടൗണിൽ ഇരിക്കൂർ റോഡ് തുടങ്ങുന്ന ഭാഗത്താണു സംഭവം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ലോറി പലചരക്ക് കടയിലേക്കു പാഞ്ഞു കയറി. ഷട്ടർ തകർത്ത് പിക്കപ്പ് കടയ്ക്കുള്ളിലേക്ക് കയറിയ നിലയിലാണ്.

റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിൽ ഡ്രൈവർ ഇല്ലാതിരുന്നതാൽ വൻദുരന്തം ഒഴിവായി. ടിപ്പർ ഡ്രൈവർക്കും റോഡരികിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്കുമാണ് പരുക്കേറ്റത്. വർക്ക് ഷോപ്പിൽ നിന്ന് എടുത്തുകൊണ്ടുവന്ന ടിപ്പർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്.