പത്തനംതിട്ടയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു

ബസുമായി കൂട്ടിയിടിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നു.

അടൂർ∙ പത്തനംതിട്ട അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ വടക്കടത്തുകാവിനു സമീപം ഇന്നു രാവിലെയാണു സംഭവം. തിരുവനന്തപുരം നരുവാമൂട് വസന്ത നിവാസിൽ രവീന്ദ്രൻ നായരുടെ മകൻ ആർ.വി. വിനോദ് (35) ആണ് മരിച്ചത്. മൃതദേഹം അടൂർ‌ ജനറൽ ആശുപത്രി മോർച്ചറിയില്‍.