കേരളത്തിലെ പ്രളയം പാഠമാകണം; ദുരന്തത്തിനു ശേഷം വിലപിച്ചിട്ടു കാര്യമില്ല: സുപ്രീം കോടതി

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയം മറ്റു സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്നു സുപ്രീംകോടതി. ദുരന്തം ഉണ്ടായശേഷം വിലപിച്ചിട്ടു കാര്യമില്ല. കൂടുതല്‍ ജാഗ്രത പാലിക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നിരീക്ഷണം.