ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാനാവുക‌?: ഇ.പി.ജയരാജൻ

മാടായി ബാങ്ക് പിസിസി ഹാളിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരണ ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ സംസാരിക്കുന്നു.

പഴയങ്ങാടി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം ചില്ലിക്കാശുപോലും വാങ്ങില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു.

മാടായി ബാങ്ക് പിസിസി ഹാളിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാടായി ഏരിയയിലെ സഹകരണ ജീവനക്കാർ സംഭാവനയായി നൽകിയ ഒരുമാസത്തെ ശമ്പളം 1.27 കോടി രൂപ മന്ത്രി ഏറ്റുവാങ്ങി.