വിദ്യാർഥികള്‍ക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകണം: ഉന്നത വിദ്യാഭ്യാസ വകുപ്പ്

മന്ത്രി കെടി. ജലീല്‍

പത്തനംതിട്ട∙ എല്ലാ വിദ്യാർഥികള്‍ക്കും സർവകലാശാലകൾ ഏകീകൃത തിരിച്ചറിയൽ കാർഡുകൾ നൽകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. ഒപ്പം വിദ്യാർഥികളുടെ പ്രവേശനം മുതൽ കോഴ്സ് പൂർത്തിയായി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ വിവരങ്ങളും ഓൺലൈനായി വിദ്യാർഥികളുടെ രക്ഷിതാക്കളെ അറിയിക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങളുടെ യോഗത്തിൽ മന്ത്രി കെ.ടി. ജലീൽ തീരുമാനമെടുത്തു.

സംസ്ഥാനത്തെ സർവകലാശാലകളുടെ സിൻഡിക്കേറ്റുകളുടെ പ്രവർത്തനം രണ്ടുമാസത്തില്‍ ഒരിക്കൽ വിലയിരുത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർഥികളുടെ പരാതി പരിഹരിക്കാനായി ഫോർ ദ സ്റ്റുഡന്റ് എന്ന പേരിൽ പോർട്ടലും മന്ത്രിയുടെ ഓഫിസിൽ തുടങ്ങുന്നുണ്ട്.