കേന്ദ്ര ജിഎസ്ടിയിൽ സെസ്; 2000 കോടി അധികം ലഭിക്കുമെന്ന് തോമസ് ഐസക്

ഡോ. ടി.എം.തോമസ് ഐസക്

തിരുവനന്തപുരം ∙ പ്രളയദുരിതം നേരിടാൻ കേന്ദ്ര ജിഎസ്ടിയിൽ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഇതുവഴി രണ്ടു വർഷത്തിനുള്ളിൽ 2,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായുള്ള ചർച്ചയെ തുടർന്നാണു തീരുമാനം.

സെസ് പിരിക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗൺസിലിൽ ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനു പുറമെ ലഭിക്കുന്ന തുകയാണിത്. സംസ്ഥാനത്തിന് എടുക്കാവുന്ന വിദേശവായ്പയുടെ പരിധി ഉയർത്തണമെന്ന അപേക്ഷ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും തോമസ് ഐസക് അറിയിച്ചു.