ഷിംലയിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞു; മൂന്നു ദമ്പതികൾ ഉൾപ്പെടെ 13 മരണം

ഷിംലയിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം. ചിത്രം∙ എഎൻഐ ട്വിറ്റർ

ഷിംല∙ ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു ദമ്പതികൾ ഉൾപ്പെടെ 13 മരണം. ടിയുനി– സ്വാരാ പാതയിൽ സനൈലിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. പത്തു പേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

അപകടം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.